ഖത്തര്‍സിറ്റി (www.mediavisionnews.in): 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ തീയതി പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്. ഡിംബര്‍ 18 നാണ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുക. സാധാരണ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളില്‍ നിന്ന് നാല് ദിവസം കുറവുള്ള ഖത്തര്‍ വേള്‍ഡ് കപ്പ് 28 ദിവസം നീളും .
ഗള്‍ഫ് രാജ്യങ്ങളിലെ ചൂട് കാലാവസ്ഥ പരിഗണിച്ചാണ് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മത്സരം നടത്താത്തത്. താരതമ്യേന ചൂട് കുറഞ്ഞ നവംബര്‍ ഡിസംബര്‍ മാസങ്ങളിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നു. ഈ കാര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനമായിരുന്നു. എന്നാല്‍ തീയതി ഉള്‍പ്പടെയുള്ളവ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.