ന്യൂഡല്‍ഹി (www.mediavisionnews.in): 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിലുടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിെന്റ ഗ്ലോബല്‍ മാനേജര്‍മാരിലൊരാളായ കാറ്റി ഹര്ബാത്ത് ഇതുസംബന്ധിച്ച ഉറപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.പി റാവത്തിന് നല്‍കിയെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുമ്പ് സിയോളില്‍ വെച്ച് നടത്തിയ കൂടികാഴ്ചക്കിടെയായിരുന്നു ഫേസ്ബുക്ക് വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുമെന്ന് അറിയിച്ചത്.
ഒന്നിലധികം യൂസര്‍മാരോ തെരഞ്ഞെടുപ്പ് കമീഷന് പോലുള്ള എജന്‍സികളോ ഒരു വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചാല്‍ അത് നീക്കം ചെയ്യുന്ന രീതിയാവും ഫേസ്ബുക്ക് സ്വീകരിക്കുക. വാര്‍ത്ത വ്യാജമാണെന്ന് മനസിലായാല്‍ നീക്കം ചെയ്യുകയോ അത് പോസ്റ്റ് ചെയ്ത ഉപയോക്താവിന് മുന്നറിയിപ്പ് സന്ദേശം നല്‍കുകയോയാവും ഫേസ്ബുക്ക് ചെയ്യുക. കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമീഷനുമായി ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ വാട്സ് ആപുമായി ചേര്‍ന്നും വ്യാജ വാര്‍ത്തകളെ തടയാനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്.