2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി മോദി ചെലവഴിച്ചത് 1,484 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

0
112

ഡല്‍ഹി (www.mediavisionnews.in): പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ചെലവഴിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണ്. ഈ കാലയളവില്‍ 84 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗാണ് കണക്ക് അവതരിപ്പിച്ചത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റ പണിനടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്. 1,088.42 കോടി രൂപ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉപയോഗിച്ചത്. 387.26 കോടി രൂപയാണ് 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെയാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.12 കോടി രൂപയുമാണ് ഉപയോഗിച്ചത്.

വികെ സിംഗ് അവതരിപ്പിച്ച കണക്കുകളില്‍ 2017 മുതല്‍ 2018 വരെയുള്ള ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ക്കായി ചെലവായ തുക എത്രയെന്ന് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ 2018-2019 കാലയളവിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here