മഞ്ചേശ്വരം (www.mediavisionnews.in): തലപ്പാടി ടോള്‍ ബൂത്തില്‍ 1.8 കിലോ കഞ്ചാവുമായി കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. കാട്ടിപ്പള്ള സ്വദേശി കേശവ് സനലിനെ (47)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ഭാഗത്തുനിന്ന് കാറില്‍ വരികയായിരുന്ന സനലിനെ ടോള്‍ബൂത്തില്‍ വെച്ച് പോലീസ് തടയുകയും പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
സൂറത്കല്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകം ഉള്‍പ്പെടെ 12 കേസുകളിലും ഉഡുപ്പി ജില്ലയില്‍ 15 കേസുകളിലും സനല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കങ്കനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഗൗരവ് കൊട്ട്യന്‍ (25), ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായ ഉള്ളാള്‍ മുക്കുഞ്ചേരിയിലെ മുഹമ്മദ് മുസ്തഫ (21), 24കേസുകളില്‍ പ്രതിയായ മുന്നൂരിലെ മുഹമ്മദ് ഹനീഫ (30)എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.