മഞ്ചേശ്വരം (www.mediavisionnews.in):പട്ടാപ്പകല്‍ ഹൊസങ്കടിയിലെ ജനറല്‍ സ്റ്റോറില്‍ നിന്ന് 40,000 രൂപ കവര്‍ന്നതായി പരാതി. ഹൊസങ്കടി ടൗണ്‍ കാജൂര്‍ കോംപ്ലക്‌സിലെ കലന്തര്‍ ജനറല്‍ സ്റ്റോറില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു മോഷണം.
സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഒരാള്‍ പഴയ ആയിരം രൂപ നല്‍കുകയും അതെടുക്കില്ലെന്നറിയിച്ചപ്പോള്‍ പുതിയ നോട്ടു നല്‍കിയതായും കടയുടെ പാര്‍ട്‌ണര്‍മാരിലൊരാളായ എ അബ്‌ദുള്ള ഹാജി പറയുന്നു.
സാധനം വാങ്ങിയ ആള്‍ പോയതിനു ശേഷമാണ് ഡ്രോവറില്‍ സൂക്ഷിച്ച 40,000 രൂപ നഷ്‌ടമായതായി ബോധ്യമായതെന്നും കടയുടമകള്‍ പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയില്‍ സി സി ടി വി ഇല്ലായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ