മഞ്ചേശ്വരം (www.mediavisionnews.in): സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷികത്തോടനുബന്ധിച്ച് പത്ത് ലക്ഷം വൃക്ഷ ചെടി വിതരണ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം റേഞ്ച്തല ഉദ്ഘാടനം മഹ്ദനുൽ ഉലൂം മദ്രസ കുഞ്ചത്തൂരിൽ നടന്നു. ചെടി വിതരണം റേഞ്ച് മാനേജ്‍മെന്റ് പ്രസിഡന്റ് സൈഫുള്ള തങ്ങൾ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽ കാദിർ ഫൈസിക്ക് നൽകിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.
സൈഫുളള തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുഞ്ചത്തൂർ ഖത്തീബ് ഹാശിർ അൽ ഹാമിദി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ പ്രസിഡന്റ് മഹമൂദ് മുസ്ലിയാർ ആശംസകൾ അറിയിക്കുകയും ചെയ്തു. സദസ്സിൽ ചെർക്കള അബ്ദുള്ള സാഹിബിന്ന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി. പരിപാടിയിൽ ഇബ്രാഹിം ഹാജി കുഞ്ചത്തുർ, അഷ്‌റഫ് കുഞ്ചത്തൂർ, മഹമൂദ് കെദുമ്പാടി, മൂസ ഹാജി കുന്നിൽ, അബൂബക്കർ മുസ്‌ലിയാർ, മുഖ്യ അതിഥികളായിരുന്നു. റേഞ്ച് സെക്രട്ടറി ഷമീം അർഷാദി സ്വാഗതവും, പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുന്നാസിർ അസ്‌ഹരി നന്ദിയും പറഞ്ഞു.