സ്ത്രീ ആരാധകരെ അധികം ഫോക്കസ് ചെയ്യണ്ട: ക്യാമറ കണ്ണുകളോട് ഫിഫയുടെ നിര്‍ദേശം

0
124

റഷ്യ(www.mediavisionnews.in):വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മത്സരങ്ങള്‍ക്കാണ് ഇത്തവണ റഷ്യ സാക്ഷിയായത്. ഇരുപതാം റാങ്കിംഗിലുള്ള ടീം ഫൈനലില്‍ എത്തിയ ലോകകപ്പ്. ഹൃദയം കീഴടക്കിയ താരങ്ങളും വമ്പന്‍ ടീമുകളും തുടക്കത്തിലെ പുറത്തായ അപ്രതീക്ഷിത സംഭവങ്ങള്‍ നിറഞ്ഞ ലോകകപ്പ്. അതേസമയം, ലോകകപ്പില്‍ ഏറെ പ്രത്യേകതയുളള നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഫിഫ. സ്ത്രീ ആരാധകരെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നതും ആഘോഷിക്കുന്നതിനും നിര്‍ത്താലാക്കാനാണ് ഫിഫയുടെ നിര്‍ദേശം.

സ്ത്രീ ആരാധകരെ തിരഞ്ഞു പിടിച്ച് ഫോക്കസ് ചെയ്യുന്നത് നിര്‍ത്തലാക്കാനാണ് ഫിഫ നിര്‍ദേശിക്കുന്നത്. ലോകകപ്പിനിടെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം പ്രഖ്യാപിക്കാന്‍ കാരണം. കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് വംശീയവെറിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ലൈംഗിക അതിക്രമങ്ങളുടെ കണക്ക്. റഷ്യയുടെ പൊതുനിരത്തില്‍ പോലും സ്ത്രീ ആരാധകര്‍ അപമാനം നേരിടുന്നുണ്ടെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. നിരവധി കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

സ്ത്രീകളെ തടഞ്ഞു നിര്‍ത്തുകയും ചുംബിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുന്നു. വനിതാറിപ്പോര്‍ട്ടര്‍മാരെ പോലും ജോലിക്കിടെ പിടിച്ചു നിര്‍ത്തി ചുംബിക്കുന്ന അവസ്ഥ വരെ നിലവില്‍ ഉണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പത്തിരിട്ടിയാണ് പീഡനങ്ങളാണ് ദിനംപ്രതി ലാകകപ്പിനിടെ സംഭവിക്കുന്നതെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഹണി ഷോട്ട്‌സ് എന്ന് വിളിപ്പേരുളള സ്ത്രീ ആരാധരുടെ ഷോട്ടുകള്‍ ടെലിവിഷനിലെ നിത്യകാഴ്ചയാണ്.

വിവിധ രാജ്യങ്ങളിലെ സ്ത്രീ ആരാധകരെ താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഫിഫയുടെ ഇടപെടല്‍. സ്ത്രീ ആരാധകരുടെ നിരവധി ചിത്രങ്ങള്‍ അടങ്ങിയ ഗാലറി ഗെറ്റി ഇമേജസ് ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ചാണ് ഫിഫ കുറ്റവാളികളെ കണ്ടെത്തുന്നത്. സ്ത്രീ ആരാധകരുടെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ നിറയുന്നത് ഇത്തരമൊരു അവസ്ഥയില്‍ ഉചിതമല്ലെന്നാണ് ഫിഫയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here