കാസര്‍കോട് (www.mediavisionnews.in): ബീച്ചില്‍ പോയി മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മഞ്ചേശ്വരം ബദ്‌രിയ നഗര്‍ സ്വദേശിയും മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുറത്ത് താമസക്കാരനുമായ മുഹമ്മദ് അലി (35)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. നാലു സുഹൃത്തുക്കളോടൊപ്പം മഞ്ചേശ്വരത്തെ ബീച്ചില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.
കുഴഞ്ഞുവീണ അലിയെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അലി കുടുംബ സമേതം മലപ്പുറത്താണ് താമസം. കൂലിപ്പണിക്കാരനായ അലി ചെറിയ പെരുന്നാള്‍ കഴിഞ്ഞ ശേഷമാണ് മഞ്ചേശ്വരത്ത് ജോലിക്കായെത്തിയത്. മുഹമ്മദ് ഹനീഫ- അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: അഫ്സല്‍, അഫ്സാന, അനസ്, അന്‍സില്‍. ഏക സഹോദരി റഹ് മത്ത്.