സിറ്റിസണ്‍ ഉപ്പളക്ക് ഫര്‍മാനിലൂടെ ഒരു പൊന്‍തൂവല്‍ കൂടി

0
128

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ ഉപ്പളയുടെ താരമായ മുഹമ്മദ് ഫര്‍മാനെ കാസറഗോഡ് ജില്ലാ സബ് ജൂനിയര്‍ ഫുട്ബോള്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. കൂടാതെ ഫര്‍മാനെ  ടീമിന്‍റെ ഉപനായകനായും നിയമിച്ചു. നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച സിറ്റിസണ്‍ ഉപ്പളയുടെ താളുകളില്‍ ഇത് ഒരു പൊന്‍തൂവല്‍ കൂടിയായി മാറി.

കാസറഗോഡ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ രണ്ട് സോണുകളിലായി കാസറഗോട്ടും തൃക്കരിപ്പൂരിലുമായി നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത അറുന്നൂറില്‍പ്പരം വരുന്ന കുട്ടികളില്‍ നിന്നുമാണ് പതിനെട്ടംഗ ജില്ലാ ടീമിനെ തിരഞ്ഞടുത്തത്.

സിറ്റിസണ്‍ ഉപ്പളയുടെ കളിമുറ്റത്ത് നേടിയ കളിമിടുക്കാണ് ഫര്‍മാനെ കാസറഗോഡ് ജില്ലാ സബ് ജൂനിയര്‍ ടീമില്‍ കൊണ്ടെത്തിച്ചതും ഒപ്പം ഉപനായക സ്ഥാനവും.

ടീം എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇന്ന് തന്നെ പുറപ്പെടും. നാളെ കോട്ടയം ജില്ലയുമായിട്ടാണ് ടീമിന്‍റെ ആദ്യ മത്സരം. ടീമിന്‍റെ നെടും തൂണായി പ്രതിരോധ നിരയില്‍ സിറ്റിസണ്‍ ഉപ്പളയുടെ സ്വന്തം ഫര്‍മാനുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here