ദില്ലി (www.mediavisionnews.in):ഇടതുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം. സിപിഎമ്മുമായി യൈതൊരു ബന്ധവും വേണ്ടന്നാണ് നേതാക്കള്‍ പറയുന്നത്. സിപിഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കു മുന്നറിയിപ്പ് നല്‍കി, തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും അറിയിച്ചു.
തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. എംപിമാരും എംഎല്‍എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് രാഹുല്‍ ഗാന്ധി സംസാരിച്ചു. സിപിഎമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്കെത്തിയ 40 പേരില്‍ 90 ശതമാനവും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യം ജനങ്ങള്‍ തീരുമാനിച്ചതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. നേതാക്കള്‍ ഉണ്ടാക്കിയതല്ല ഈ സഖ്യം. സഖ്യത്തിന് പശ്ചിമ ബംഗാളില്‍ പ്രഭാവമുണ്ടാക്കാന്‍ കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതോടെയാണ് നേതാക്കള്‍ ഒരേ വേദിയില്‍ വന്നതെന്ന് യെച്ചൂരി പറഞ്ഞിരുന്നു.