സര്‍ക്കാര്‍ മേഖലയിലെ ദിവസ വേതനക്കാരുടെ ശമ്പളത്തിൽ വര്‍ധന; വര്‍ധിപ്പിച്ചിരിക്കുന്നത് 400 മുതല്‍ 1220 രൂപ വരെ; കരാര്‍ ജീവനക്കാരുടെ ശമ്പളത്തിലും ആനുപാതിക വര്‍ധന

0
170

കാസര്‍കോട് (www.mediavisionnews.in) : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് കീഴിലുള്ള ദിവസ വേതനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനാണ് തീരുമാനം. 12 വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിലാണ് വര്‍ധനയുള്ളത്. എയ്ഡഡ് സ്ഥാപനങ്ങളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കം ശമ്പളത്തില്‍ വര്‍ധനയുണ്ട്. ഓഫിസ് അസിസ്റ്റന്റ്, വാച്ച്‌മാന്‍, സ്വീപ്പര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒന്നാം വിഭാഗം ജീവനക്കാരുടെ ദിവസവേതനം 630ല്‍ നിന്ന് 645 രൂപയായി ഉയര്‍ത്തി.

ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് 1050ഉം ഹയര്‍ സെക്കന്‍ഡറി (ജൂനിയര്‍) അദ്ധ്യാപകര്‍ക്ക് 1155ഉം ആണു പുതുക്കിയ ദിവസവേതനം. ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അദ്ധ്യാപകര്‍ക്കുള്ള ദിവസവേതനം 1395 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാരായ ദിവസവേതനക്കാരുടെ മാസശമ്പളവും ആനുപാതികമായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും ദിവസവേതനക്കാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here