സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം

0
165

തൃശൂര്‍ (www.mediavisionnews.in): ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ജൂലൈ 30 ന് ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താല്‍. അയ്യപ്പധര്‍മസേന , ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ സഭ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here