ബംഗളൂരു (www.mediavisionnews.in): ഇഴഞ്ഞുനീങ്ങുന്ന വിചാരണക്കൊടുവില്‍ ജഡ്ജിയെ മാറ്റുകകൂടി ചെയ്തതോടെ പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ ബംഗളൂരു സ്ഫോടനക്കേസ് സ്തംഭനാവസ്ഥയിലായി. ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയെയാണ് മേയ് 27ന് ദക്ഷിണ കന്നടയിലെ പുത്തൂര്‍ കോടതിയിലേക്ക് സ്ഥലംമാറ്റിയത്. ഒരു മാസമായി ജഡ്ജിയില്ലാതെയാണ് പ്രത്യേകകോടതിയുടെ പ്രവര്‍ത്തനം. വിചാരണ വൈകിയതോടെ മഅ്ദനി മുമ്ബ് സുപ്രീംകോടതിയില്‍ നല്കിയ ഹരജിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ല്‍ പ്രത്യേകകോടതി സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഇൗ കാലാവധി കഴിഞ്ഞിട്ടും വിചാരണ അനിശ്ചിതമായി നീളുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ കോടതിയിലായിരുന്നു മുമ്ബ് കേസിെന്റ വിചാരണ നടന്നിരുന്നത്. പ്രോസിക്യൂട്ടറെ മാറ്റിയതടക്കമുള്ള കാരണങ്ങളാല്‍ വിചാരണ നിലച്ചതോടെയാണ് മഅ്ദനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. തുടര്‍ന്നാണ് ബംഗളൂരു സ്ഫോടനക്കേസിന് മാത്രമായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകകോടതി ഒരുക്കി കേസ് അങ്ങോട്ടുമാറ്റിയത്. നാലുമാസത്തിനകം കേസ് പൂര്‍ത്തിയാക്കുമെന്ന് 2014ല്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പും ലംഘിക്കപ്പെട്ടു.
കേസിലെ സാക്ഷികളെ പുനര്‍വിചാരണക്ക് വിളിച്ചതും കേസ് നീട്ടിക്കൊണ്ടുപോകുന്നതിെന്റ ഭാഗമായായിരുന്നു. 500ലേറെ സാക്ഷികളുള്ള ബംഗളൂരു സ്ഫോടനക്കേസില്‍ മരിച്ചവരും കണ്ടെത്താന്‍ കഴിയാത്തവരുമായ 100ഒാളം സാക്ഷികളെ വിചാരണ നടപടിക്രമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി സാക്ഷികളുടെയെല്ലാം വിസ്താരം ഒരു തവണ പൂര്‍ത്തിയാക്കി. എന്നാല്‍, ചില സാക്ഷികളെ പുനര്‍വിചാരണ ചെയ്യണമെന്ന സര്‍ക്കാര്‍ അഭിഭാഷകെന്റ വാദം പ്രത്യേകകോടതി അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ 20ഒാളം പേരുടെ പുനര്വിചാരണക്കാണ് കോടതി അനുമതി നല്‍കിയത്. തുടര്‍ന്ന് പുനര്‍വിചാരണയും കേസിന്റെ അവസാനഘട്ടത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കലും നടക്കുന്നതിനിടെയാണ് വിധി പറയുംമുമ്ബ് ജഡ്ജിയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതിഭാഗത്തിെന്റ ആരോപണം. കാല് ലക്ഷത്തിലധികം രൂപയാണ് ഒരു ദിവസം കേസിന് ഹാജരായാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കിട്ടുന്നത്. കര്‍ണാടക സര്ക്കാറാകെട്ട മഅ്ദനിയുടെ കാര്യത്തില്‍ കടുത്ത അവഗണന തുടരുകയാണ്. കേരളം ഭരിക്കുന്ന എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായ ജനതാദള്‍-എസിെന്റ അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിട്ടും മഅ്ദനിയോടുള്ള നീതിനിഷേധത്തില്‍ മാറ്റമൊന്നുമില്ലെന്നതാണ് വസ്തുത.
എനിക്കായി പ്രാര്‍ഥിക്കൂ… വേദനയോടെ മഅ്ദനിയുടെ പോസ്റ്റ്
ബംഗളൂരു: ഇഴഞ്ഞുനീങ്ങുന്ന വിചാരണക്കിടെ ജഡ്ജിയെ മാറ്റുകകൂടി ചെയ്തതോടെ ഇനി തന്റെ പ്രതീക്ഷ പ്രിയ സഹോദരങ്ങളുടെ പ്രാര്‍ഥനയിലാണെന്ന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറെ നാളായി ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനി താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ”പ്രാര്‍ഥിക്കുക എപ്പോഴും… ശാരീരികമായി നിരവധി ബുദ്ധിമുട്ടുകളുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി കാരണം രാത്രിയായാല്‍ കൈകാലുകള്‍ക്ക് ശക്തമായ വേദനയും കഠിനമായ തണുപ്പും അനുഭവപ്പെടുന്ന സ്ഥിതിയാണ്. കണ്ണിന്റെ അസ്വസ്ഥതയും മൂര്‍ച്ഛിക്കുന്നു.
കേസിന്റെ വിചാരണ ഇഴഞ്ഞെങ്കിലും നീങ്ങിക്കൊണ്ടിരിക്കുേമ്ബാഴാണ് ജഡ്ജിയെ സ്ഥലംമാറ്റിയത്. തല്‍സ്ഥാനത്ത് വേറെയാളെ നിയമിച്ചിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാര്‍ഥനയാണ്…” എന്റെ പ്രിയ സഹോദരങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.