വംശീയാധിക്ഷേപത്തില്‍ മനംനൊന്ത് ജര്‍മ്മന്‍ സൂപ്പര്‍ താരം ഓസില്‍ വിരമിച്ചു

0
103

ജർമനി (www.mediavisionnews.in):അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ജര്‍മ്മന്‍ സൂപ്പര്‍ താരം മൊസൂത്ത് ഓസില്‍ വിരമിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ വംശീയാധിക്ഷേപം നേരിട്ടത്തില്‍ മനംനൊന്താണ് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ കളിനിര്‍ത്തിയത്. ഇനി ജര്‍മനിക്ക് വേണ്ടി കളിക്കില്ലെന്ന് 29കാരനായ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

റഷ്യ ലോകകപ്പിന്റെ കിക്കോഫിനു മുന്‍പേ തുടങ്ങി ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ കായിക വിവാദത്തിനൊടുവിലാണ് നടപടി. ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ താരമായ ഓസില്‍ ക്ലബ് ഫുട്‌ബോളില്‍ തുടരും.

തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്.

തന്‍റെ ഫോ​ട്ടോയ്ക്ക്​ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും തു​ർ​ക്കി​യി​ൽ വേ​രു​ക​ളു​ള്ള ഒ​രാ​ളെ​ന്ന നി​ല​ക്ക്​ പി​താ​മ​ഹ​ന്മാ​രോ​ട്​​ കൂ​റും ക​ട​പ്പാ​ടും കാ​ണി​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക്കൊ​പ്പം ചി​ത്ര​ത്തി​ന്​ നി​ന്നു​ കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഒാ​സി​ൽ ആ​രാ​ധ​ക​ർ​ക്ക് എഴുതിയ​ തു​റ​ന്ന ക​ത്തിൽ വിശദീകരിക്കുന്നു. 2010ൽ ​ബ​ർ​ലി​നി​ൽ ജ​ർ​മ​നി​യും തു​ർ​ക്കി​യും ഏ​റ്റു​മു​ട്ടി​യ​​പ്പോ​ൾ അം​ഗ​ല ​െമ​ർ​ക​ലി​നൊ​പ്പം ക​ളി കാ​ണാ​നെ​ത്തി​യ​പ്പോ​ഴും എര്‍ദോഗാനെ ക​ണ്ട​താ​ണ്. ഞ​ങ്ങ​ളു​ടെ ചി​ത്രം ജർമ്മൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ കോ​ലാ​ഹ​ലം സൃ​ഷ്​​ടി​ച്ച​ത്​ ഞാ​ൻ മന​സ്സി​ലാ​ക്കു​ന്നു. ഇ​തിന്റെ പേ​രി​ൽ ഞാ​ൻ വ​ഞ്ച​ന ന​ട​ത്തി​യെ​ന്നും ക​ള്ളം പ​റ​യു​ന്നു​വെ​ന്നു​മാ​ണ്​ ചി​ല​രു​ടെ ആ​ക്ഷേ​പമെന്നും ഒാസിൽ ചൂണ്ടിക്കാട്ടുന്നു.

2009ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയതു മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍, ജര്‍മ്മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. വലിയ ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത് ഓസില്‍ കത്തില്‍ വിശദമാക്കി.

2014ലെ ജർമ്മൻ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് മിഡ്ഫീൽഡറായ ഒാസിലാണ്. ജർമ്മൻ ടീമിനായി 92 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബായ ആഴ്സണലിന്‍റെ പ്രമുഖ താരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here