റഷ്യ(www.mediavisionnews.in): ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുമുണ്ടാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും എത്താനാകാത്ത അര്‍ജന്റീന എങ്ങനെ ഫൈനലില്‍ ഉണ്ടാകും എന്നല്ലേ? അര്‍ജന്റീന തന്റെ സാന്നിധ്യം അറിയിക്കുന്നത് കളിയിലൂടെ അല്ല. കളി നിയന്ത്രിച്ചാണ്.
അര്‍ജന്റീനയെ തോല്‍പ്പിച്ച രണ്ടു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്ബോള്‍ കളി നിയന്ത്രിക്കുന്നത് ഒരു അര്ജന്റീനക്കാരന് ആകുന്നു എന്നതാണ് പ്രത്യേകത. പരിചയസമ്ബന്നനായ റഫറി നെസ്റ്റര്‍ പിറ്റാനയാണ് കലാശപ്പോരാട്ടം നിയന്ത്രിക്കുക.
നാല്‍പ്പത്തിമൂന്നുകാരനായ പിറ്റാനയായിരുന്നു റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിലും റഫറി.