ലോകകപ്പിനേക്കാള്‍ വലുത് പലതുമുണ്ട്: ഈ പോരാളികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്: തരംഗമായി വീഡിയോ

0
147

ക്രൊയേഷ്യ (www.mediavisionnews.in):ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടിയ ആവേശത്തിലാണ് ക്രൊയേഷ്യന്‍ ടീം. സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് 41 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ 21ാം ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യയേയും മറികടന്നാണ് ക്രൊയേഷ്യയുടെ സെമിയിലേക്കുള്ള കുതിപ്പ്. പോരാട്ട വീര്യം ചോരാതെ സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഇവര്‍ പന്തു തട്ടിയതോടെ ചരിത്രം പിറക്കുകയായിരുന്നു.

എന്നാല്‍, ഇതിനിടയില്‍ ക്രൊയേഷ്യന്‍ അഗ്നിശമന സൈനികരുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റഷ്യയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിക്കുന്ന മത്സരത്തിന്റെ അവസാന കിക്കെടുക്കാന്‍ ഇവാന്‍ റാകിട്ടിച്ച് നടന്നടുക്കുമ്പോഴാണ് അപകട സൈറണ്‍ മുഴങ്ങുന്നത്. തങ്ങളുടെ ടീം സെമി ഫൈനലില്‍ പ്രവേശിക്കുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇവര്‍ സൈറണ്‍ മുഴങ്ങിയതോടെ കളിയെല്ലാം മറന്ന് തങ്ങളുടെ ജോലിയോടുള്ള ആത്മാര്‍ത്ഥത കാണിക്കുന്നതാണ് പിന്നീട് കാണുന്നത്.

സ്വന്തം ടീമിന്റെ ചരിത്ര നേട്ടം കാണുന്നതിലും വലുതാണ് ഒരാളുടെ ജീവനെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. എന്തായാലും നിര്‍ണായക പെനാല്‍റ്റി എടുത്ത റാകിട്ടിച്ചിന് പിഴച്ചില്ല. ടീം സെമിയിലേക്ക് പ്രവേശിച്ചതിന്റെ ആഹ്ലാദം ഫയര്‍ സ്‌റ്റേഷനിലെ ബാക്കിയുള്ള ജീവനക്കാര്‍ ആഘോഷിക്കുന്നതും കാണാം. എന്തായാലും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്തുന്ന ഫയര്‍ ഫൈറ്റേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here