ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പി.ശശി വീണ്ടും സി.പി.എമ്മിലേക്ക്

0
198

കണ്ണൂര്‍ (www.mediavisionnews.in): ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പി.ശശി വീണ്ടും സി.പി.എമ്മിലേക്കെന്ന് റിപ്പോര്‍ട്ട്. സി.പി.എം തലശേരി ലോയേഴ്‌സ് ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താന്‍ സി.പി.എം തലശേരി ഏരിയാ കമ്മറ്റി തീരുമാനിച്ചുവെന്നാണ് വിവരം. ഏഴ് വര്‍ഷം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത്.

ഒന്നര മാസം മുമ്പ് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മറ്റിയാണ് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗീകരിച്ച തീരുമാനം കഴിഞ്ഞ ദിവസം നടന്ന തലശേരി ഏരിയ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കുകയായിരുന്നു. തലശേരിയിലെ വിവിധ കോടതികളിലെ അഭിഭാഷകര്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താനാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ 2011 ജൂലൈയിലാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായിരുന്ന ശശി ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here