റോഡ് നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ ലഭിച്ചത് ‘നിധികുംഭം’

0
148

ഛത്തീസ്‌ഗഢ് (www.mediavisionnews.in):റോഡ് നിര്‍മ്മാണത്തിനിടെ കുഴിയെടുത്തപ്പോള്‍ ലഭിച്ചത് നിധികുംഭം. ഛത്തീസ്ഗഢിലെ കണ്ടോഗാവിലാണ് ഭൂമി കുഴിച്ചപ്പോള്‍ സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ച കുടം ലഭിച്ചത്. സ്വര്‍ണനാണയങ്ങളും വെള്ളിനാണയവും സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച് കോര്‍കോടി- ബേദ്മ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിനിടെയാണ് നിധി കുടം ലഭിച്ചത്. വനിതാത്തൊഴിലാളിക്കളാണ് ഉപരിതലത്തില്‍നിന്നും ഏതാനും അടി താഴ്ചയില്‍നിന്ന് കുടം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. 57 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും ഒരു സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്.

നിധി കുടം ഗ്രാമീണര്‍ ജില്ലാ കളക്ടര്‍ നീല്‍കാന്ത് ടെകാമിന് കൈമാറി. നാണയങ്ങളിലുള്ള ലിപി യാദവരാജവംശത്തിന്റെ കാലത്തേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 12, 13 നൂറ്റാണ്ടുകളിലേതാണ് സ്വര്‍ണം, വെള്ളി നാണയങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ആര്‍ക്കയോളജിക്കല്‍ വകുപ്പ് നാണയങ്ങള്‍ വിശദ്ധമായി പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here