കാസര്‍കോട് (www.mediavisionnews.in): ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി. കാസര്‍കോട്-തലപ്പാടി റൂട്ടില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ തലപ്പാടിവരെ അപകടങ്ങള്‍ക്കിടയാക്കുംവിധം കുഴികളാണ്. സമയനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദിനംപ്രതി പല ബസുകളുടെയും ട്രിപ്പ് കട്ട് ചെയ്യുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പ്രവര്‍ത്തനച്ചെലവില്‍ ഉണ്ടായ വര്‍ധനകാരണം സര്‍വിസ് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.





