മഹാരാഷ്ട്ര:(ww.mediavisionnews.in) രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. അഞ്ചു പേരെ മൃഗീയമായി തല്ലിക്കൊന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് ഇവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മഹാരാഷ്ട്രയിലെ ദുലെ ജില്ലയിലെ റെയ്ന്‍പാഡ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
ആദിവാസി മേഖലയായ റെയ്ന്‍പാഡ മേഖലയില്‍ സ്വകാര്യ ബസില്‍ പോകുകയായിരുന്ന അഞ്ചു പേരെ ബസ് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ സജീവമാണെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശങ്ങളാണ് ആക്രമത്തിന് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു.