രാജസ്ഥാനില്‍ ഗോമൂത്രത്തിന് പാലിനേക്കാള്‍ വില

0
117

രാജസ്ഥാന്‍ (www.mediavisionnews.in): രാജസ്ഥാനില്‍ പാലിന് മാത്രമല്ല വില, ഗോമൂത്രത്തിനും ഇവിടെ പാലിനേക്കാള്‍ വിലയാണ്. സംസ്ഥാനത്തെ പശുവളര്‍ത്തലുകാരെ സംബന്ധിച്ചിടത്തോളം പാല്‍ മാത്രമല്ല വരുമാന മാര്‍ഗം, പശുമൂത്രം കൂടിയാണ്. ഗിര്‍, തര്‍പാര്‍കര്‍ പോലുള്ള ഉന്നത ഇനത്തില്‍പ്പെട്ടവയുടെ മൂത്രത്തിന് മാര്‍ക്കറ്റ് വില ലിറ്ററിന് 30 മുതല്‍ 50 രൂപവരെയാണ്. അതുകൊണ്ടുതന്നെ അതില്‍ ലിറ്ററിന് 22മുതല്‍ 25 രൂപവരെ ഒരു കാലികര്‍ഷകന് ലഭിക്കുന്നു.

ജൈവകൃഷിയിലേക്ക് തിരിഞ്ഞ ആളുകളാണ് ജയ്‍പൂരിലെ കൈലേഷ് ഗുജ്ജാറിന്റെ ഉപഭോക്താക്കള്‍. തന്റെ വരുമാനത്തില്‍ ഗോമൂത്രവില്‍പന കൂടി തുടങ്ങിയതോടെ 30 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി കൈലേഷ് പറയുന്നു. ജൈവകര്‍ഷകര്‍ കീടനാശിനിക്ക് പകരം ഗോമൂത്രമാണ് സാധാരണ ഉപയോഗിക്കാറ്. മരുന്നിനും, ആചാരത്തിന്‍റെ ഭാഗമായും ഗോമൂത്രത്തിന് ആവശ്യക്കാര് ഏറെയാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്ന്, ഒരല്‍പം പോലും തറയില്‍ പോകാതെ സൂക്ഷിച്ചാണ് താന്‍ വില്‍പനയ്ക്കാവശ്യമായ ഗോമൂത്രം സംഭരിക്കുന്നത് എന്ന് പറയുന്നു അദ്ദേഹം.

മറ്റൊരു പാല്‍ക്കച്ചവടക്കാരനായ ഓം പ്രകാശ് മീണയ്ക്ക് ഗിര്‍ ഇനത്തില്‍പ്പെട്ട പശുക്കളുണ്ട്. അതുകൊണ്ടുതന്നെ 30 രൂപമുതല്‍ 50 രൂപവരെ ഒരു ലിറ്ററിന് അദ്ദേഹം വാങ്ങുന്നത്. സര്‍ക്കാര്‍ നേതൃത്തില്‍ ഉദയ്പൂരിലുള്ള മഹാറാണ് പ്രതാപ് കൃഷി- സാങ്കേതിക സര്‍വകലാശാലയില്‍ 300-500 വരെ ലിറ്റര്‍ ഗോമൂത്രമാണ് ഓരോ മാസവും ജൈവകൃഷി പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഇതിനായി പ്രദേശത്തെ കാലിക്കച്ചവടക്കാരുമായി യൂണിവേഴ്സ്റ്റി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും 15000 ത്തിനും 20000ത്തിനും ഇടയിലാണ് ഗോമൂത്രത്തിനായി യൂണിവേഴ്‍സിറ്റി ചെലവഴിക്കുന്നത്.

രാജസ്ഥാനില്‍ 8,58,960 ഓളം പശുക്കളും അവയ്ക്കായി 2562 ഷെല്‍ട്ടറുകളുമുണ്ട്. വസുന്ധര രാജ മന്ത്രിസഭയില്‍ അതിനായി മാത്രം വകുപ്പുമുണ്ട്. 40 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ കിട്ടുമ്പോഴാണ്, ഗോമൂത്രത്തിന് 50 രൂപവരെ വിലയുയര്‍ന്നിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here