കാസർഗോഡ് (www.mediavisionnews.in): ഉപ്പളയുടെ യുവ ഗായകൻ മുഹമ്മദ് അസ്ഫൽ പാടിയ മിസ്കീൻ മാപ്പിളപ്പാട്ട് മാഷപ്പ് പുറത്തിറങ്ങി. ടീം വർക്ക് മീഡിയയിലൂടെ ശുഹൈബിന്റെ സംവിധാനത്തിൽ റസാഖ് നാഗ്പടയാണ് മാഷപ്പ് നിർമാണം ചെയ്തിരിക്കുന്നത്. പൂർണമായും പഴയകാല മാപ്പിളപ്പാട്ടുകൾ കോർത്തിണക്കിയാണ് മിസ്കീൻ മാഷപ്പ് ഒരുക്കിയിരിക്കുന്നത്. ഷബീ ബംബ്രാണിയാണ് ക്യാമറ ചെയ്തിരിക്കുന്നത്.





