യുദ്ധ നിഴലില്‍ ഏഴ് വര്‍ഷം; ചോര ചീന്തിയത് 7000 കുഞ്ഞുങ്ങളുടെ; സിറിയന്‍ യുദ്ധത്തിന്റെ ഭീകര മുഖം തുറന്നുകാട്ടി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

0
179

സിറിയ (www.mediavisionnews.in): ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടതും മുറിവേറ്റതുംമായി 7000 കുട്ടികള്‍ എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നു ജീവനുകളുടെ ബലിക്കളമായി മാറുകയാണ്.

ഈ വര്‍ഷം സിറിയയില്‍ കുട്ടികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍ വര്‍ധിച്ചെന്നും , അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 20,000 ത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകരാജ്യങ്ങള്‍ കടുത്തവേദനയോടെയാണ് സിറിയയെ ഇന്ന് നോക്കികാണുന്നത്. യുദ്ധത്തിനിടയില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുുന്ന കുഞ്ഞുങ്ങളുടെ ചിത്രം ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

സിറിയിലെ കുട്ടികളുടെ അവസ്ഥയില്‍ അസ്വസ്ഥനാകുന്നുവെന്നും എല്ലാ തരത്തിലും അവകാശ ലംഘനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ സ്‌പെഷ്യല്‍ പ്രതിനിധി വെര്‍ജീനിയ ഗാംബ പറഞ്ഞു. സിറിയയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ നിരവധി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ സൂചിപ്പിച്ചു.

പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ ആരംഭിച്ച സമാധാനപരമായ പ്രക്ഷോപം 7 വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. ഐഎസ് ഐഎസ് എന്ന ഭീകര സംഘടനയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമായി.

പലസ്തീന്‍, ഇസ്രേയല്‍ വിഷയത്തില്‍ സംസാരിക്കുന്ന അന്താരാഷ്ട്ര സമൂഹം സിറിയന്‍ വിഷയത്തില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here