മോശം കാലാവസ്ഥ; യുഎഇയില്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ്

0
164

അബുദാബി (www.mediavisionnews.in):രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റും മോശം കാലാവസ്ഥയും രണ്ടുദിവസംകൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സമയങ്ങളില്‍ അലര്‍ജിയും ശ്വാസകോശസംബന്ധമായ അസുഖങ്ങളുമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം യുഎഇയില്‍ അനുഭവപ്പെട്ട മോശം കാലാവസ്ഥയില്‍ അന്തരീക്ഷ ഊഷ്മാവ് 49 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. ഇത് പുറം ജോലികളിലേര്‍പ്പെട്ടിരുന്നവര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കി. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച മറഞ്ഞത് വാഹനമോടിക്കുന്നവരെയും ബാധിച്ചു. അന്തരീക്ഷ ഈര്‍പ്പം 80 ശതമാനംവരെയും ഉയര്‍ന്നു.

ഈ കാലാവസ്ഥ രണ്ട് ദിവസത്തേക്കുകൂടി തുടരുമെന്നതിനാല്‍ ജനങ്ങള്‍ളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ.യിലെ അഞ്ചുപേരിലൊരാള്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി അനുഭവിക്കുന്നവരാണ്. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും ഇത്തരം അന്തരീക്ഷത്തില്‍ കൂടുതല്‍ ശ്രദ്ധയാവശ്യമാണ്. ആസ്ത്മ, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖക്കാരും ഈ കാലാവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നും അറിയിപ്പിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here