മുംബൈ (www.mediavisionnews.in): ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബോംബേ ഹൈക്കോടതി പ്രതിയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ അനില്‍ പാട്ടീല്‍ എന്നയാള്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2010ല്‍ നടന്ന സംഭവത്തിന് 2013ലാണ് കോടതി ഇയാളെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഇതാണ് ഇപ്പോള്‍ എട്ട് വര്‍ഷത്തെ തടവ് ശിക്ഷയായി കുറച്ച് നല്‍കിയിരിക്കുന്നത്.
യുവതിയുടെ പ്ലാസ്റ്റിക്ക് സര്‍ജറിക്കായി തന്റെ ത്വക്ക് ദാനം ചെയ്യാമെന്നും ശസ്ത്രക്രിയയുടെ ചെലവ് പൂര്‍ണമായും വഹിക്കാമെന്നും പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാമെന്നും പ്രതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുമായി സംസാരിക്കുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
വിവാഹശേഷം പെണ്‍കുട്ടിയുമായി സ്വസ്ഥജീവിതത്തിനുള്ള അവസരമൊരുക്കണമെന്നും താന്‍ ചെയ്ത തെറ്റ് തിരുത്തിയെന്നും പ്രതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കോടതി കേസില്‍നിന്ന് മോചിപ്പിക്കുകയായിരുന്നു. എട്ടു വര്‍ഷമായി ഇയാള്‍ ശിക്ഷ അനുഭവിക്കുകയാണെന്ന നിരീക്ഷണത്തോടെ കോടതി പ്രതിയെ മോചിപ്പിച്ചിരിക്കുന്നത്.
നേരത്തെ ശിക്ഷ വിധിച്ച സമയത്ത് ജീവപര്യന്തം ശിക്ഷ എന്നത് ഉചിതമല്ലെന്ന വാദത്തോടെ പ്രതി മേല്‍ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിക്ഷയില്‍ തിരുത്ത് വരുത്താനോ ഇളവ് അനുവദിക്കാനോ മേല്‍ക്കോടതി വിസ്സമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.