‘മതാചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ല’: ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി

0
141

ദില്ലി (www.mediavisionnews.in): ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി. ചേലാകര്‍മ്മം അനുശാസിക്കുന്ന മതാചാരങ്ങള്‍ നിരോധിക്കണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടു.

മതപരമായ ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും, വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ചേലാകര്‍മ്മം അനുവദിക്കണമെന്ന ബോറ സമുദായത്തില്‍ നിന്നുള്ള സ്ത്രീകളുടെ ആവശ്യത്തെ എതിര്‍ത്താണ് കോടതിയുടെയും കേന്ദ്രത്തിന്റെയും നിലപാട്.

കേസില്‍ സുപ്രീംകോടതി ജൂലൈ 16ന് വീണ്ടും വാദം കേള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here