മഞ്ചേശ്വരം(www.mediavisionnews.in): പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു. ആനക്കല്ലില്‍ കത്രോഡിയിലെ ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനായ ജാര്‍ഖണ്ഡ് സ്വദേശി ഭുധന്‍(28)ആണ് മരിച്ചത്.
ആനക്കല്ലിലെ ഒരു ഹോട്ടലില്‍ നിന്ന് പൊറോട്ട കൊണ്ട് വന്ന് താമസ സ്ഥലത്ത് വെച്ച് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവത്രെ.
കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭുധനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
മൂന്ന് വര്‍ഷക്കാലമായി മഞ്ചേശ്വരം ഭാഗത്ത് കൂലിപ്പണിചെയ്ത് വരികയായിരുന്നു ഭുധന്‍.







