മഞ്ചേശ്വരം (www.mediavisionnews.in): പി.എസ്.സി പരീക്ഷക്കിടയില്‍ നാടകീയരംഗം. ഉദ്യോഗാര്‍ഥി ചോദ്യപേപ്പറുമായി കടന്നുകളഞ്ഞു. ഞായറാഴ്ച രാവിലെ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കിടയിലാണ് സംഭവം. കുഞ്ചത്തൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷക്കിടയിലാണ് നാടകീയരംഗം അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശി സന്തോഷ് എന്നയാളാണ് ചോദ്യപേപ്പറുമായി കടന്നുകളഞ്ഞത്.
പരീക്ഷതുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ ചോദ്യപേപ്പര്‍ എടുത്തശേഷം പരീക്ഷ ഹാളില്‍നിന്ന് ഓടുകയായിരുന്നു. പരീക്ഷ നടത്തിപ്പുകാര്‍ക്ക് സ്തബ്ധരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിെന്റ പരാതി ലഭിച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.