എറണാകുളം (www.mediavisionnews.in): മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ നേരിട്ട് വിളിച്ചു വരുത്തുന്നതിന് ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ അബ്ദുള്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അബദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം.
സുരേന്ദ്രന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി നേരത്തെ തെളിവെടുപ്പു നടത്തിയിരുന്നു. 43 ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തെളിവെടുപ്പാണു നടന്നത്.