മഞ്ചേശ്വരം(www.mediavisionnews.in): എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ വൻ പാൻമസാല ശേഖരം പിടികൂടി. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന ശ്രീ ദുർഗാമ്പ ബസിൽ കടത്തുകയായിരുന്ന 100 കിലോ നിരോധിത പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്. കർണ്ണാടക സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രനാഥ്, എക്സൈസ് ഇൻസ്പെക്ടർ ജയൻ, പ്രിവന്റീവ് ഓഫീസർമാരായ ബാബു കുമാർ എം.കെ, രാജൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ, സന്തോഷ് കുമാർ സി, ബാബു വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.