തിരുവനന്തപുരം (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തണമെന്ന ഒരു നാടിന്റെ ചിരകാല അഭിലാഷം നടപ്പിലാക്കിക്കിട്ടുന്നതിന് വേണ്ടി മംഗൽപാടി നഗരസഭാ ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി.
കമ്മിറ്റി കൺവീനർ അഷ്‌റഫ് മദർ ആർട്ട്, വൈസ് ചെയർമാൻ മഹമൂദ് കൈകമ്പ, ജോയിന്റ് കൺവീനർ ഹമീദ് കോസ്മോസ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.