മംഗളൂരു (www.mediavisionnews.in): ഈവർഷം ഇതുവരെയുള്ള ഏഴുമാസത്തിനിടയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് അനധികൃതമായി കടത്തിയ 22.97 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് വിജിലൻസ് അധികൃതർ അറിയിച്ചു. ഇതിന് മൊത്തം 7.06 കോടി വിലവരും. മൊത്തം 40 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 2.28 കോടി രൂപ വിലവരുന്ന 7.83 കിലോഗ്രാം സ്വർണമാണ് മംഗളൂരു വിമാനത്താവളംവഴി കടത്താൻ ശ്രമിച്ചത്.





