ഭർത്താവിനെ കാണ്മാനില്ല. പെൺവാണിഭ സംഘത്തിൽ ഉൾപ്പെട്ടതായി യുവതി; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

0
154

കുമ്പള (www.mediavisionnews.in): പതിമൂന്നു ദിവസമായി ഭർത്താവിനെ കാണ്മാനില്ലെന്നും പെൺവാണിഭ സംഘത്തിൽ ഉൾപ്പെട്ടതായും യുവതി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

ഒളയത്തടുക്കയിൽ താമസിക്കുന്ന ഫൗസിയയാണ് ഭർത്താവ് മുഹമ്മദ് ഇഖ്ബാലിനെ കാണ്മാനില്ലെന്ന ആരോപണവുമായി രംഗത്ത് വന്നത്. പതിമൂന്ന് ദിവസമായി പൂർണ ഗർഭിണിയായ താനും മൂന്നും ഒന്നരയും വയസുള്ള രണ്ട് കുഞ്ഞുങ്ങളും വളരെ പ്രയാസത്തോടെയാണ് കഴിയുന്നതെന്നും ഫൗസിയ പറയുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസക്കാരിയായ യുവതിയും സംഘവുമാണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപിക്കുന്നത്.

പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ഡി ജി പി യെ ഫോണിൽ ബന്ധപ്പെട്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വനിത പൊലീസ് എത്തി അന്വേഷിച്ചതിന് ശേഷം ഒന്നും എഴുതാത്ത വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങിച്ചു കൊണ്ടുപോയതായും യുവതി പറഞ്ഞു. മൂന്ന് ദിവസത്തിനകം ഭർത്താവിനെ തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നൽകി മടങ്ങിപ്പോയ പൊലീസ് പതിമൂന്ന് ദിവസമായിട്ടും ഭർത്താവിനെ കണ്ടെത്തുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നു. തന്റെ പ്രസവം അടുത്ത സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഭർത്താവിനെ കണ്ടെത്തി തിരികെ എത്തിച്ചില്ലെങ്കിൽ ആശുപത്രിയിൽ പോകാനും, രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നോക്കാനും തനിക്കാരുമില്ലെന്ന് കണ്ണീർ വാർത്ത കൊണ്ട് ഫൗസിയ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here