ന്യൂദല്‍ഹി(www.mediavisionnews.in): അസമില്‍ 40 ലക്ഷത്തിലധികം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുന്ന ദേശീയ പൗരത്വ രജിസ്ട്രാറിന്റെ അന്തിമ കരട് പട്ടിക ലക്ഷ്യം വെക്കുന്നത് ഇവിടെയുള്ള മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ആരോപണം.
പൗരത്വം നഷ്ടമാകുന്നവരുടെ മൊത്തം പട്ടികയില്‍ കൂടുതലും ബംഗ്ലാദേശ് വേരുകളുള്ള മുംസ്ലിംങ്ങളാണെന്നുള്ളതാണ് സര്‍ക്കാരിന്റെ ഈ നീക്കത്തെ സംശയ നിഴലിലാക്കുന്നത്. മതിയായ രേഖകള്‍ അടക്കം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പാരമ്പര്യ രേഖകള്‍ ശരിയെല്ലെന്ന കാരണം പറഞ്ഞ് പട്ടികയില്‍ ഇടം നല്‍കാതിരിന്നത്. 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് പൗരത്വ രജിസ്‌ട്രേഷന്‍ നടത്തുന്നത്. പിഞ്ചു കുട്ടികളും സ്ത്രീകളുടമടക്കമുള്ളവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, ഒരു കുടുംബത്തിലെ തന്നെ ചിലരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അസമിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ ദറാങ്ങില്‍ അപേക്ഷകളില്‍ ആറായിരത്തോളം അപേക്ഷകരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തുന്നവരിലും ഭൂരിഭാഗം മുസ്ലിം സമുദായത്തില്‍പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മ്യാന്‍മറിലെ റോഹിംഗ്യ മുസ്ലിംങ്ങള്‍ക്ക് നേരയുള്ള വംശീയ ഹത്യയ്ക്ക് സമാനമായ രീതിയിലേക്കാണ് അസമിലെയും കാര്യങ്ങള്‍ പോകുന്നതെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാന്‍ വിസമ്മതിച്ച മ്യാന്മാര്‍ ഇവരെ രാജ്യത്തില്‍ നിന്നും ആട്ടിയോടിക്കുകയും ചെയ്തിരുന്നു. നിരവധി രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് ഇപ്പോള്‍ റോഹിംഗ്യകള്‍.
സംഘപരിവാര്‍ പാര്‍ട്ടിയായ ബിജെപി 2014ല്‍ അധികാരത്തിലേറിയതോടെ മുസ്ലിം ന്യൂനപക്ഷങ്ങളടക്കമുള്ളവര്‍ക്ക് നേരെ അക്രമം വര്‍ധിച്ചുവരുന്നത് ദേശീയ പൗരത്വ രജിസ്‌ട്രേഷനും ബന്ധപ്പെടുത്തി റോഹിംഗ്യകളുടെ രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് നിരീക്ഷണങ്ങള്‍. ബംഗ്ലാശില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ഇക്കാര്യങ്ങള്‍ ബലപ്പെടുത്തുന്നു.
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിംങ്ങളെ നാടുകടത്തി ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ നടപടികള്‍ ദ്രുതഗതിയിലാക്കിയതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കണമെന്നാണ് സര്‍ക്കാര്‍ നയത്തെ വിമിര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക പുറത്തിറക്കിയത്. 3.29 കോടി അപേക്ഷകരില്‍ നിന്ന്് 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്നാണ് പട്ടികയില്‍ പറയുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് 1951നുശേഷം ആദ്യമായി സംസ്ഥാനത്ത് പൗരത്വ റജിസ്‌ട്രേഷന്‍ നടപ്പിലാക്കിയത്. ഓഗസ്റ്റ് മുപ്പതിനു ശേഷവും പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ക്കു നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നിരിക്കെ പട്ടികയില്‍ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ