കാസർകോട് (www.mediavisionnews.in): ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല എന്ന പ്രമേയവുമായി പാർട്ടി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കാംപയിനിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എസ്.ഡി.പി.ഐ കാസർകോട് ജില്ലാ .കമ്മിറ്റി തീരുമാനിച്ചു ജുലൈ 20 മുതൽ ആഗസ്റ്റ് 20 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാംപയിനിൽ ജില്ലയിൽ വാഹന പ്രചരണം, ഗൃഹ സമ്പർക്കം, കുടുംബസംഗമങ്ങൾ, ലഘുലേഖ വിതരണം, പോസ്റ്റർ പ്രചരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
കാംപയിൻ വിജയത്തിനായ് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു
ഷരീഫ് പടന്ന, ഇഖ്ബാൽ ഹൊസങ്കടി, സി.ടി.സുലൈമാർ, ഖാദർ അറഫ, അൻസാർ ഹൊസങ്കടി, മജീദ് വോർക്കാടി, സക്കരിയ്യ ഉളിയത്തടുക, മുഹമ്മദ് ഷാ, മുനീർ എ.എച്ച്, സിദ്ദീഖ് പെർള, ഷൗക്കത്തലി തൈക്കടപുറം സംസാരിച്ചു