ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധിച്ചു; പിണറായിയുമായി ചര്‍ച്ച നടത്തുമെന്ന് കുമാരസ്വാമി

0
132

ബംഗളൂരു (www.mediavisionnews.in):ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധിച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്നും നിരോധനം നീക്കാനാകില്ലെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവാ സംരക്ഷണ അതോറിറ്റിയുടെ തീരുമാനം എത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here