ഫുട്‌ബോള്‍ വമ്പന്മാര്‍ കേരളത്തിലേക്ക്; കേരളാ ഫാന്‍സിന്റെ ശക്തി ലോകം കാണട്ടേ; സ്റ്റഡിയം ആര്‍ത്തിരമ്പട്ടെ, ഇത് കളി വേറെ; പ്രീ സീസണ്‍ ടൂര്‍ണമെന്റിലേക്ക് ആരാധകരെ ക്ഷണിച്ച് സി.കെ വിനീത്

0
160

കൊച്ചി (www.mediavisionnews.in):ലോക ഫുട്‌ബോളില്‍ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച രണ്ട് ക്ലബ്ബുകള്‍ കേരളത്തില്‍ പ്രീ സീസണിനായി വരുന്ന ആവേശത്തിലാണ് മലയാളി ആരാധകര്‍. ലാ ലിഗ ക്ലബ് ജിറോണ എഫ്‌സി, മെല്‍ബണ്‍ സിറ്റി എന്നിവയാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഈ മാസം 24ന് ആരംഭിക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഐസ്എല്ലിനെ വെല്ലുന്ന ആരാധക പ്രവാഹമുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ ആവേശത്തിലാണ് താരങ്ങളും. ലോകത്തിലെ തന്നെ രണ്ട് മികച്ച ടീമുകള്‍ നമ്മുടെ നാട്ടില്‍ കളിക്കാന്‍ വരുമ്പോള്‍ നമ്മുടെ ആരാധകര്‍ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമാണിതെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത് പറയുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള കളികള്‍ ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു ചരിത്ര സംഭവമായിരിക്കും. നമ്മുടെ സ്റ്റേഡിയത്തിന്റെ പ്രത്യേകത ഇന്ത്യന്‍ ആരാധകര്‍ക്ക് അറിയാം. എന്നാല്‍, ഇത് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ്. സ്റ്റഡിയം ആര്‍ത്തിരമ്പട്ടെ, ഇത് കളി വേറെ എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സികെ വിനീത് പറയുന്നത്.

The Toyota Yaris LaLiga World is almost here and our own Vineeth CK has a special message for all of you!Click to buy tickets:Insider: http://goo.gl/VXUVf1Paytm: https://goo.gl/R6cihD#KeralaBlasters #ToyotaYarisLaligaWorld #ItuKaliVeere #GIR #MCFC

Posted by Kerala Blasters on Tuesday, July 17, 2018

കൊച്ചിയെ വീണ്ടും മഞ്ഞപുതപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു്. അഞ്ച് ദിവസമാണ് പ്രീ സീസണ്‍ ഫുട്‌ബോള്‍ മാമാങ്കം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ലാ ലിഗ സീസണില്‍ 10ാം സ്ഥാനത്തെത്തിയ ക്ലബാണ് ജിറോണ. റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുകയും, അത് ലറ്റിക്കോ മാഡ്രിഡിനെ സമനലിയില്‍ തളയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ എ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് മെല്‍ബണ്‍ സിറ്റി. ഓസ്‌ട്രേലിയക്കായി ലോകകപ്പില്‍ കളിച്ച യുവതാരം അര്‍സാനിയെ പോലുള്ള താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബാണ് മെല്‍ബണ്‍ സിറ്റി.

കഴിഞ്ഞ സീസണില്‍ നിന്നും മാറി ഇത്തവണ നിരവധി മലയാളി താരങ്ങളുമായി എത്തുന്ന ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ പിന്തുണയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here