ന്യൂദല്‍ഹി (www.mediavisionnews.in):75 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് ഐഡിയ. കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 4ജി സേവനങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. 300 മിനിറ്റ് വോയ്‌സ് കോളിങ്, 1 ജിബി ഡാറ്റ 2ജി/3ജി/4ജി, 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിലിയാണ് 75 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വോഡഫോണും ജിയോയും പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. ജിയോ 98 രൂപയുടെ പ്ലാനില്‍ 2 ജിബി ഡാറ്റയും 300 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നു. വോഡഫോണ്‍ 47 രൂപ പ്ലാനില്‍ 125 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി വോയ്‌സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്എംഎസും 500 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ