കാസര്‍കോട് (www.mediavisionnews.in): മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ ഭൗതികശരീരം സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ ചെര്‍ക്കള മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. വീട്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മയ്യിത്ത് നിസ്‌കാരത്തിലും സംസ്‌കാര ചടങ്ങിലും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.
മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഭാരവാഹികളായ സി.ടി അഹമ്മദലി, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎസ് ഹംസ, അബ്ദുല്‍ റഹ്്മാന്‍ രണ്ടത്താണി, പി.എ.എം.എ കരീം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ ശ്രീമതി, എം.കെ രാഘവന്‍, പി കരുണാകരന്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, സി മമ്മുട്ടി, പി ഉബൈദുള്ള, എം. ഉമ്മര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, പിബി അബ്ദുല്‍ റസാഖ്, എന്‍എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ചെര്‍ക്കളത്തോടുള്ള ആദര സൂചകമായി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം പരിധിയിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ