പ്രാര്‍ഥനകള്‍ക്കായി താജ് മഹലിലേക്ക് പോകുന്നതെന്തിന്?; വിലക്കിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

0
136

ന്യൂഡല്‍ഹി (www.mediavisionnews.in): താജ്മഹല്‍ വളപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നഗരത്തിനു പുറത്തുനിന്നുള്ളവര്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നാണു താജ് മഹലെന്നും ആളുകള്‍ക്കു പ്രാര്‍ഥിക്കാനായി മറ്റു പള്ളികളില്‍ പോകാവുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ. സിത്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. പ്രാര്‍ഥനകള്‍ക്കായി താജ് മഹലിലേക്കു പോകുന്നതെന്തിനാണ്. മറ്റു പള്ളികളുണ്ടല്ലോ? ആളുകള്‍ക്ക് അവിടെ പ്രാര്‍ഥന അര്‍പ്പിക്കാന്‍ കഴിയും ബെഞ്ച് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, നഗരത്തിനു പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു പള്ളിയില്‍ പ്രവേശിക്കുന്നതു വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് 2018 ജനുവരി 24നാണ് ഉത്തരവു പുറപ്പെടുവിച്ചത്.

ഇതിനെതിരേ താജ്മഹല്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് കോടതിയിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ എല്ലാ ദിവസവും താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടെന്നും അവര്‍ക്കു പള്ളിയില്‍ പ്രാര്‍ഥനയ്ക്കുള്ള അവസരം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here