പ്രളയ ജലത്തില്‍ പെട്ടുപോയ കാറില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാര്‍ ഒലിച്ച് പോയി (വീഡിയോ)

0
115

ഡെറാഡൂണ്‍ (www.mediavisionnews.in): ശക്തമായി ഒഴുകിയെത്തിയ പ്രളയ ജലത്തില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം നടന്നത് കാര്‍ യാത്രക്കാരായ നാല് യുവാക്കളാണ് പ്രളയ ജലത്തിന്റെ താണ്ഡവത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കനത്ത മഴയില്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയ വെള്ളപാച്ചിലില്‍ അകപ്പെടുകയായിരുന്നു.

ശക്തമായി ഒഴുകി വന്ന വെള്ളത്തിനിടയില്‍ കാറുമായി പെട്ടുപോയ യുവാക്കള്‍ അടുത്തുള്ള വാഹനങ്ങളുടെ മുകളില്‍ കയറി രക്ഷപ്പെടുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. യുവാക്കള്‍ രക്ഷപ്പെട്ട ഉടന്‍ സെക്കന്റുകള്‍ക്കകം കാര്‍ വെള്ളത്തിനൊപ്പം ഒലിച്ച് പോകുകകയും ചെയ്തു.

രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് റോഡിലുണ്ടായിരുന്നത്. ഇവ ഒലിച്ച് പോകുന്നത് തടയുന്നതിനായി മുന്നിലുള്ള കാറില്‍ കയറിയിരുന്നതായിരുന്നു യുവാക്കള്‍ നാല് പേരും. എന്നാല്‍ ശക്തമായ വെള്ളപാച്ചിലില്‍ അവരുടെ ശ്രമംഫലം കണ്ടില്ല. തങ്ങളേയും കൊണ്ട് കാര്‍ ഒലിച്ച് പോകും എന്ന സ്ഥിതി വന്നതോടെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും ഡോറിനിടയിലൂടെ ഇവര്‍ അടുത്തുള്ള കാറിലേക്ക് ചാടി കയറി. നിമിഷങ്ങള്‍ക്കം തന്നെ ആദ്യമിരുന്ന കാര്‍ ഒലിച്ച് പോകുകകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here