പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

0
129

കൊല്‍ക്കത്ത (www.mediavisionnews.in): പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്നു വീണ് 22 പേര്‍ക്ക് പരുക്ക്. ഇവരെ മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

ബംഗാളിലെ മിഡ്നാപൂരില്‍ ബിജെപി റാലിക്ക് ഇടയില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം നടന്നത്. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തുകയും പന്തല്‍ തകര്‍ന്ന് സ്ത്രീകളടക്കമുള്ളവരുടെ സദസിലേക്ക് വീഴുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here