ന്യൂഡല്‍ഹി (www.mediavisionnews.in): മാരുതി സുസൂക്കിയുടെ 1,279 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഇരു മോഡലുകളുടെയും എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനുണ്ടായ പിഴവാണ് ഇത്രയും വാഹനങ്ങളെ തിരികെ വിളിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്.
സ്വിഫ്റ്റിന്റെ 566 യൂണിറ്റും, ഡിസൈറിന്റെ 713 യൂണിറ്റ് വാഹനങ്ങളുമാണ് തിരികെ വിളിച്ചിരിക്കുന്നത്. 2018 മെയ് 7 മുതല്‍ ജൂലൈ 5 വരെ പുറത്തിറങ്ങിയ വാഹനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സ്വിഫ്റ്റ് , ഡിസൈര്‍ ഉപഭോക്താക്കള്‍ അടുത്തുള്ള മാരുതി സുസൂക്കി ഡീലര്‍മാരുമായി ബന്ധപ്പെടണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.