തിരുവനന്തപുരം (www.mediavisionnews.in): മനുഷ്യനിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പാൻ ഉൽപ്പന്നങ്ങളിൽ മാരകമായ രാസ വസ്തുക്കളും ചേർക്കുന്നതായി റിപ്പോർട്ടുകൾ. ഇതര സാംസ്‌ഥാനക്കാർ വിൽക്കുന്ന പാൻ ഉൽപ്പന്നങ്ങൾ, ബീഡ, ആണിപാൽ തുടങ്ങിയവയിൽ കുപ്പിച്ചില്ല് പൊടിച്ചു ചേര്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പാൻ മസാല ഉല്‍പ്പന്നങ്ങളുടെ ലഹരി വേഗത്തിൽ തലച്ചോറിൽ എത്താനാണ് ഇത്തരത്തിലൊരു തന്ത്രം.
ഈ ലഹരി ഉല്‍പ്പന്നങ്ങൾ ചവക്കുമ്പോൾ കുപ്പിച്ചില്ലുകൾ നാവിലും കാവിലിലുമായി ഉണ്ടാക്കുന്ന ചെറിയ മുറിവുകളാണ് ലഹരി ആസ്വാദനത്തിനുള്ള പുതിയ വഴികൾ തുറന്നു നല്കുന്നത്. ഇത്തരത്തിൽ വായ്ക്കുള്ളിൽ ഉണ്ടാക്കുന്ന മുറിവുകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നീലേശ്വരത്ത് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ചില്ലുപൊടി ചേര്‍ത്ത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. നാട്ടിലുടനീളം ഇത്തരത്തിലുളള ഇതര സംസ്ഥാന പാൻ മസാല കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഇത്തരം പാൻ ഉലപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്നതാണ് മറ്റൊരു വാസ്തവം.