പശുവിന് ശേഷം ആടിനെയും മാതാവാക്കി ബിജെപി; ആട്ടിന്‍പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ ആട് മാതാവ് തന്നെയെന്ന് ബിജെപി നേതാവ്

0
117

ബംഗാള്‍ (www.mediavisionnews.in):പശുവിന്റെ പേരില്‍ രാജ്യത്ത് നിരവധി നിരപരാധികളെ കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ വീടുകളില്‍ വളര്‍ത്തുന്ന ആടുകളും മാതാവാണെന്ന വാദമുയര്‍ത്തി രംഗത്ത്. മഹാത്മാ ഗാന്ധി ആടുകളെ മാതാവായിട്ടാണ് കണ്ടിരുന്നതെന്ന് ട്വീറ്റുമായി ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് ആണ് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ മുത്തച്ഛന്‍ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ആടുകളെ കൊണ്ടുവന്നുവെന്നും ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നതെന്നും ട്വീറ്റ് ചെയ്തു. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്. അതേസമയം, ഇയാളുടെ ട്വിറ്റര്‍ പരാമര്‍ശനത്തിനെതിരേ മുന്‍ ബി.ജെ.പി. നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയതോടെ വിവാദം കത്തി.
ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വീറ്ററില്‍ ചന്ദ്രകുമാര്‍ ബോസിനോട് ആവശ്യപ്പെട്ടു.

പശുവിന്റെ പേരില്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഞെട്ടലുണ്ടെന്ന് വ്യക്തമാക്കിയ ചന്ദ്രകുമാര്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നതാണ് രാഷ്ട്രീയക്കാരോട് തനിക്ക് പറയാനുള്ളതെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here