പന്ത് തട്ടും മുന്‍പെ താരത്തിനായി ചെലവഴിച്ച പണം തിരിച്ച് പിടിച്ച് യുവന്റസ്: റെക്കോര്‍ഡ് വില്‍പനയില്‍ ഏഴാം നമ്പര്‍ ജേഴ്‌സി

0
135

റയല്‍ (www.mediavisionnews.in):റയല്‍ വിട്ട് യുവന്റസിലേക്ക് ചുവട് വച്ചതിന് പുറമെ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്കായി ചെലവഴിച്ച പണത്തിന്റെ പകുതിയും തിരിച്ച് പിടിച്ച് ഇറ്റാലിയന്‍ ക്ലബ്. സിആര്‍7 എന്ന പേരിന് കോട്ടം തട്ടാതിരിക്കാന്‍ യുവന്റസിലും താരത്തിന് ഏഴാം നവമ്പര്‍ ജേഴ്‌സി തന്നെയാണ് നല്‍കിയിരിക്കുന്നത്. താരത്തിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ വില്‍പനയിലൂടെയാണ് യുവന്റസ് ക്ലബ് പണം തിരിച്ച് പിടിക്കുന്നത്. റെക്കോര്‍ഡ് മറികടന്നാണ് പ്രതിദിനം ജേഴ്‌സി വില്‍പന മുന്നേറുന്നത്.

ക്ലബിലെത്തി താരം ഇതുവരെ പന്ത് തട്ടിയിട്ടില്ലെങ്കിലും യുവന്റസിന്റെ ഭാഗ്യതന്നെയാണ് സിആര്‍7 എന്നാണ് എല്ലാവരുടേയും അഭിപ്രായം. റയലില്‍ നിന്ന് 820 കോടി മുടക്കിയാണ് യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയത് . ചെലവഴിയച്ച തുകയുടെ പകുതി പരസ്യത്തില്‍ നിന്നും റൊണാള്‍ഡോയുടെ ജേഴ്‌സി വില്‍പനയില്‍ നിന്നും യുവന്റസ് ഇതിനോടകം തിരിച്ചുപിടിച്ചു. റൊണാള്‍ഡോയുമായി കരാര്‍ ഒപ്പിട്ടതിന്റെ ആദ്യദിനത്തില്‍ തന്നെ അഞ്ചുലക്ഷത്തി ഇരുപതിനായിരം ജേഴ്‌സിയാണ് വിറ്റുപോയത്.

ഇരുപതിനായിരും ജേഴ്‌സി ടൂറിനിലെ അഡിഡാസിന്റെ ഔദ്യോഗിക ഷോറൂമില്‍ നിന്ന് വിറ്റഴിച്ചപ്പോള്‍ അഞ്ചുലക്ഷം ജേഴ്‌സി ഓണ്‍ലൈന്‍ വഴി ആരാധകര്‍ സ്വന്തമാക്കി. അതേസമയം, കഴിഞ്ഞ സീസണില്‍ യുവന്റസിന്റെ വിറ്റുപോയ ആകെ ജേഴ്‌സികളുടെ എണ്ണം എട്ടുലക്ഷത്തി അന്‍പതിനായിരം മാത്രമാണ്. സീരി എ സീസണ്‍ ആരംഭിക്കുന്നതോടെ യുവന്റസിന്റെ ജേഴ്‌സി വില്‍പന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷ . റൊണാള്‍ഡോ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ യൂട്യൂബ് ചാനല്‍ എന്നിവയില്‍ യുവന്റസിനെ പിന്തുടരുന്നവരുടെ എണ്ണം നാലുകോടി വരെ വര്‍ധിച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here