ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റണം മൈനോറിറ്റി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി

0
123

കാസർഗോഡ്(www.mediavisionnews.in) : ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നതും, നിരാശപ്പെടുത്തുന്നതുമായ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം അവസാനിപ്പിക്കണമെന്ന് കാസറഗോഡ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്മെന്റ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതു വർഷത്തോളം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച ചെർക്കളം അബ്ദുള്ള സാഹിബിന് യോഗം അനുശോചനം രേഖപ്പെടുത്തി.

ജില്ലയിലെ പ്രവർത്തനം ഊർജിതമാകുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും നേതൃ യോഗം വിളിച്ചു ചേർക്കാൻ കൺവെൻഷനിൽ തീരുമാനിച്ചു.

ജില്ലാ ചെയർമാൻ ഹമീദ് കോടിയഡ്ക്ക അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഓ.എം.റഷീദ്, മുനീർ ബ്ലാൻകോഡ്‌, സി.വി.ജയിൻസ്, നാം ഹനീഫ, കെ.ഖാലിദ്, ഹനീഫ് മൗലവി, പുരുഷോത്തമൻ നായർ, ഔസേപ്പ് മാസ്റ്റർ, പി.എം.കാദർ, ജോസഫ്, ഉസ്മാൻ കടവത്തു, സി.എച് .അബ്ദുള്ള, ബി.എ.ഇസ്മായിൽ, സിലോൺ അഷ്‌റഫ്‌, സുഭാഷ് നാരായണൻ, തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here