കൊച്ചി (www.mediavisionnews.in):കേരള ബ്ലാസ്‌റ്റേഴ്‌സ് വല്ലാത്തൊരു ഊരാകുടുക്കിലാണ് പെട്ടിരിക്കുന്നത്. സ്വന്തം നാട്ടിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ എത്ര ഗോളിന് തോല്‍ക്കും എന്ന് എണ്ണം പിടിക്കേണ്ട ഗതികേടിലാണിപ്പോള്‍ കേരള ടീം. കരുത്തരായ ജിറോണ എഫ്‌സിയെ കൊച്ചിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഇത്തരത്തിലൊരു ഊരാക്കുടുക്കിലകപ്പെടുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
മെല്‍ബണ്‍ സിറ്റിയോട് 6-0ത്തിന് തോറ്റ് നാണംകെട്ടിരിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഇടിത്തീയായിരുന്നു കഴിഞ്ഞ ദിവസത്തെ ജിറോണ എഫ്‌സി-മെല്‍ബണ്‍ സിറ്റി മത്സരം. കൊച്ചിയില്‍ സ്പാനിഷ് ഫുട്‌ബോളിന്റെ സകല സൗന്ദര്യവും പുറത്തെടുത്ത ജിറോണ എതിരില്ലാത്ത ആറ് ഗോളിനാണ് മെല്‍ബണെ തകര്‍ത്ത് വിട്ടത്.
ഇതോടെ ജിറോണ എഫ്‌സിയുടെ സോഷില്‍ മീഡിയ പേജില്‍ അഭ്യര്‍ത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എത്തിയിരിക്കുകയാണ്. ‘നാറ്റിക്കരുത്’ എന്ന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ജിറോണ എഫ്‌സിയോട് അഭ്യര്‍ത്ഥിക്കുന്നത്. നിരവധി കമന്റുകളാണ് ജിറോണ എഫ്‌സിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നടത്തുന്നത്.

അതൊക്കെ പോട്ടെ…നാളെ വീട്ടിൽ കേറി തല്ലുമ്പോ ഒരു മയത്തിലൊക്കെ ആവണേട



# we will beat u tommorow.. 7-0..



അവരുടെ A ടീം വന്നിട്ട് ഇന്ത്യയെ 4 ഗോളിനെ തോൽപ്പിച്ചോളു
മെൽബൺ കാർ കണ്ണിൽ ചോരത്തില്ലാത്ത വർഗങ്ങള നിങ്ങൾ അവന്മാരെ കൊന്നോളു