ബെംഗളൂരു (www.mediavisionnews.in):ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ തിയതിയെ കുറിച്ചാണല്ലോ ക്രിക്കറ്റ് ലോകം കുറച്ച് ദിവസമായി ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ധോണിയുടെ പ്രകടനമാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് ക്രിക്കറ്റ് ലോകത്തെ നയിച്ചത്.
മാത്രമല്ല ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിന മത്സര ശേഷം അമ്പയറുടെ കയ്യില്‍ നിന്ന് ധോണി മാച്ച് ബോള്‍ വാങ്ങിയതും ഇത്തരമൊരു ആശങ്ക ഉയര്‍ത്തി. 2014 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പുള്ള അവസാന മത്സരത്തിലും സമാന രീതിയില്‍ ധോണി അമ്പയര്‍മാരില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങിയിരുന്നു.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണി ഉടന്‍ വിരമിക്കില്ലെന്നും ധോണി അമ്പയറിന്റെ കയ്യില്‍ നിന്നും ബോള് വാങ്ങിയത് ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭാരത് അരുണിന് കൊടുക്കാനാണെന്നുമാണ ശാസ്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക് 2-1ന് നഷ്ടമായിരുന്നു. പരമ്പരയില്‍ ധോണിയുടെ മെല്ലപ്പോക്ക് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളില്‍ 59 പന്തില്‍ 37 66 പന്തില്‍ 42 എന്നിങ്ങനെയായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.