ദേശീയ പാത ദുരന്തം, കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണം പിഡിപി

0
170

കാസറഗോഡ് (www.mediavisionnews.in): തലപ്പാടി മുതൽ ജില്ലയുടെ ദേശീയ പാത എൻ എച് 66ന്റെ ദുരവസ്ഥക്ക് കരാറുകാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി മനപ്പൂർവം നടത്തുന്ന തട്ടിപ്പ് റോഡ് പണികളാണ് കാരണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഇത്തരം കരാറുകാരുടെ പദ്ധതികളുടെ പൂർത്തീകരണത്തിന്ന് പച്ചക്കൊടി കാണിക്കുന്ന ചില ഉദ്യോഗസ്ഥ ലോബികളുടെ താല്പര്യങ്ങൾ പദ്ധതികളിൽ അഴിമതി വർധിക്കാൻ കാരണമാകുന്നു. ഇത്തരം പ്രവർത്തനങ്ങളെ സർക്കാർ ഗൗരവത്തോടെ കാണുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദുരിതാവസ്ഥ ചിത്രീകരിക്കാൻ ചാനലുകൾ എത്തിച്ചേരുമ്പോൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ തേച്ചു മിനുക്കി എത്തി മീഡിയകളിൽ വാചാലരാകുന്ന ജനപ്രതിനിധികൾ പൊതു ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പിഡിപി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മഴയ്ക്ക് മുമ്പ് റോഡുകളുടെ സാഹചര്യങ്ങൾ വിലയിരുത്തി നന്നാക്കാൻ വകുപ്പുതല ചുമതലയുള്ള അധികൃതരും കരാറുകാരും തയ്യാറാവാത്തത് കൊണ്ട് പിഞ്ചു മക്കളടക്കം നിരവധി മനുഷ്യജീവനുകൾ റോഡിൽ പൊലിഞ്ഞു പോയിട്ടും അധികൃതർ കാട്ടുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പിഡിപി പ്രസ്തവാനയിൽ മുന്നറിയിപ്പ് നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here